7 എംഎൽഎമാർക്കൊപ്പം എംപിയായി തോമസ് ഐസക്കും എത്തുമ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും പുതിയ ചരിത്രങ്ങ


പത്തനംതിട്ട: 7 എംഎൽഎമാർക്കൊപ്പം എംപിയായി തോമസ് ഐസക്കും എത്തുമ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. 7000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് 7 നിയമസഭ മണ്ഡലങ്ങളിലുമായി കിഫ്ബിയിലൂടെ അനുവദിക്കപ്പെട്ടതും പ്രവർത്തനങ്ങൾ നടക്കുന്നതും. അതിലെല്ലാം തന്നെ ഡോ. തോമസ് ഐസക്കിന്റെ കയ്യൊപ്പുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്, കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ കാത്ത് ലാബ് ഉൾപ്പെടെയുള്ള അനേകം പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പാർലമെൻ്റിൽ പത്തനംതിട്ടയുടെ ശബ്ദമാകുവാനും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തി അത് സാക്ഷാത്കരിക്കുവാനും ഡോ. തോമസ് ഐസക്കിന് കഴിയും. അതിനുള്ള പിന്തുണയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ നൽകുന്നത് എന്നും വീണാ ജോർജ് പറഞ്ഞു.