ചൂട് കൂടുന്നു, ചുട്ടുപൊള്ളി കോട്ടയം, വൈദ്യുതി ഉപഭോഗം കൂടുന്നു, തളർന്നു കാർഷിക മേഖല.


കോട്ടയം: പ്രതിദിനം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പകൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് കാലാവസ്ഥ. കോട്ടയത്ത് താപനില 40 ഡിഗ്രിയിലേക്ക് എത്തിയിരിക്കുകയാണ്. ചൂട് കൂടുന്നതോടെ പകൽ പുറത്തിറങ്ങുന്നത് ഒഴിവാക്കിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ ഇപ്പോൾ പൊതുവെ വ്യാപാര സ്ഥാപനങ്ങളിലും ആളുകൾ കുറവാണ്. വേനൽ പിടി മുറുകിയതോടെ ജില്ലയിലെ പ്രധാന ജലാശയങ്ങൾ ഉൾപ്പടെ വരൾച്ചയുടെ പിടിയിലമർന്നു കഴിഞ്ഞു. മണിമലയാറും മീനച്ചിലാറും വിവിധയിടങ്ങളിൽ ഇടമുറിഞ്ഞു. ചെക്ക് ഡാമുകളുടെ ഭാഗത്തും ചെറു കയങ്ങളുടെ ഭാഗത്തും മാത്രമാണ് ആറുകളിൽ ഇപ്പോൾ വെള്ളമുള്ളത്. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൂട് കൂടിയതോടെ കാർഷിക മേഖല ഇപ്പോൾ തളർച്ചയിലാണ്. കാർഷിക വിളകൾ പലതും വേനലിന്റെ പിടിയിൽ കരിഞ്ഞു തുടങ്ങി. വേനൽ മഴയുടെ ലഭ്യതക്കുറവും കാരണമാണ്.