മുട്ടമ്പലം വർക്കിങ് വിമെൻസ് ഹോസ്റ്റൽ പ്രവർത്തന സജ്ജം.


കോട്ടയം: കോട്ടയം മുട്ടമ്പലത്ത് സംസ്ഥാന സർക്കാർ ആരംഭിച്ച വർക്കിങ്  വിമെൻസ് ഹോസ്റ്റൽ പ്രവർത്തന സജ്ജമായി. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാർക്ക് മാസവാടകയ്ക്ക് പ്രവേശനം ലഭിക്കും. 120 പേർക്കാണ് താമസസൗകര്യമുള്ളത്. മാസം 1000 രൂപയാണ് മുറിയുടെ വാടക. 2000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. വിശദവിവരം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കോട്ടയം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 8086395150. മുട്ടമ്പലത്ത് 3293 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ മൂന്നുനിലകളായി 4.20 കോടി രൂപ ചെലവിലാണ് വർക്കിങ് വിമെൻസ് ഹോസ്റ്റൽ നിർമിച്ചത്. സന്ദർശക മുറി, വാർഡൻ, മേട്രൺ എന്നിവർക്കുള്ള മുറികളും ഡൈനിങ് ഏരിയയും അടുക്കളയും സ്റ്റോറും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ വായനമുറി, ഡോർമിറ്ററി, റിക്രിയേഷൻ ഹാൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയുമുണ്ട്.