ചെന്നെയിൽ കോട്ടയം എരുമേലി സ്വദേശികളായ ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തി വീട്ടിൽ നിന്നും 100 പവൻ സ്വർണ്ണം കവർന്നു.


കോട്ടയം: ചെന്നെയിൽ കോട്ടയം എരുമേലി സ്വദേശികളായ ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തി വീട്ടിൽ നിന്നും 100 പവൻ സ്വർണ്ണം കവർന്നു. കോട്ടയം എരുമേലി സ്വദേശികളായ ശിവന്‍ നായരും (72) ഭാര്യ പ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. സിദ്ധ വൈദ്യ ഡോക്ടര്‍ ആയിരുന്നു ശിവന്‍ നായര്‍. ശനിയാഴ്ച രാത്രി അവടിയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ തന്നെയായിരുന്നു ക്ലിനിക്ക് നടത്തിയിരുന്നത്. വീട്ടില്‍ ചികിത്സയ്‌ക്കെന്ന പേരില്‍ എത്തിയവര്‍ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിനുള്ളില്‍ നിന്ന് അയല്‍വാസികള്‍ ബഹളം കേട്ടിരുന്നു. പിന്നാലെ ഇവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിട്ടയേഡ് ടീച്ചറാണ് പ്രസന്നകുമാരി.