മണിമല പൊന്തൻപുഴ വനത്തിലെത്തിച്ചു മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന പള്ളിക്കത്തോട് സ്വദേശിയായ യുവാവ് മര


കോട്ടയം: മണിമല പൊന്തൻപുഴ വനത്തിലെത്തിച്ചു മദ്യം നൽകിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന പള്ളിക്കത്തോട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 13 നായിരുന്നു സംഭവം. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് വെട്ടു കുഴിയിൽ വീട്ടിൽ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ പടന്നമാക്കൽ വീട്ടിൽ പ്രസീദ്. ജി ( രാജു - 52) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ റിമാൻഡിൽ കഴിയുകയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.