കോട്ടയം: രാജി വെച്ച യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ എൻ ഡി എ മുന്നണിയുടെ ഭാഗമായി. കേരളാ കോണ്ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതുതായി രൂപീകരിച്ച പാർട്ടി കോട്ടയത്തു തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകും. കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കെ എം മാണിയുടെയും സി എഫ് തോമസിന്‍റെയും യഥാർഥ പിൻഗാമികൾ തങ്ങളാണെന്നും സജി പറഞ്ഞു. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ ചേരാത്തത്.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഇന്നത്തെ യഥാർഥ കേരള കോൺഗ്രസാണ് ഇവിടെ ഇരിക്കുന്നതെന്നും സജി എടുത്ത നിലപാടിൽ അഭിമാനമണ്ടെന്നും റബർ പ്രശ്നം അവസാനിപ്പിച്ചു കൊടുക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 'മഞ്ഞക്കടമ്പന് വേണമെങ്കില്‍ വല്ല പഞ്ചായത്ത് സീറ്റ് കൊടുക്കാമെന്ന് പറഞ്ഞു, ഔദാര്യത്തില്‍ എംഎല്‍എ ആയതിന്റെ അഹങ്കാരമാണ് മോന്‍സ് ജോസഫിന് ' എന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
സജി മഞ്ഞക്കടമ്പിൽ എൻ ഡി എ യിലേക്ക്, കേരളാ കോണ്ഗ്രസ് ഡെമോക്രാറ്റിക്! തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ.
സജി മഞ്ഞക്കടമ്പിൽ എൻ ഡി എ യിലേക്ക്, കേരളാ കോണ്ഗ്രസ് ഡെമോക്രാറ്റിക്! തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ.