തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനിയായ പ്രധാന അധ്യാപിക മരിച്ചു.


ചങ്ങനാശ്ശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനിയായ പ്രധാന അധ്യാപിക മരിച്ചു. ചങ്ങനാശ്ശേരി ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് ചികിത്സയിലിരിക്കെ മരിച്ചത്.  അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ഭർത്താവ് മാത്യു സ്കറിയയും തായ്‌ലന്‍ഡില്‍ ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.