കാഞ്ഞിരപ്പള്ളി: ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്. കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ തങ്കമ്മ(65)ക്കാന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ തൊരപ്പള്ളിയിൽ വെച്ചാണ് അപകടം ഉണ്ടായത്. ബസ്സിന് പിന്നിൽ മറഞ്ഞിരുന്ന കാട്ടാനയാണ് തങ്കമ്മയെ ആക്രമിച്ചത്. ആക്രമണത്തിൽ വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റ തങ്കമ്മയെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.