ചൂട് കൂടുന്നു, വെന്തുരുകി കോട്ടയം! ജില്ലയിൽ 14 വരെ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: അന്തരീക്ഷ താപനില ഉയർന്നതോടെ തീ ചൂളയിൽ വെന്തുരുകുന്ന കോട്ടയം. പകൽ പുറത്തിറങ്ങാനാവാത്ത സ്തിയിലേക്ക് എത്തിയിരിക്കുകയാണ് ചൂട്. രാത്രിയും താപനിലയുടെ കാര്യത്തിൽ സ്ഥിതി വിപരീതമല്ല. ചൂട് ഉയർന്നതോടെ ഫാനിന്റേയും എ സിയുടെയും ഉപയോഗം കൂടിയതോടെ വൈദ്യുതി ഉപഭോഗവും വർധിച്ചു. ജില്ലയിൽ 14 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.