കോട്ടയം സ്വദേശികളും ആയുർവേദ ഡോക്ടർമാരുമായ ദമ്പതികളുടെ മരണം: നടന്നത് സാത്താൻ സേവയെങ്കിൽ ആഭിചാര ക്രിയകൾക്ക് കാർമികത്വം വഹിച്ചത് നാലാമനായ ഒരാൾ, എല്ലാ സാധ


കോട്ടയം: കോട്ടയം സ്വദേശികളും ആയുർവേദ ഡോക്ടർമാരുമായ ദമ്പതികളുടെ മരണത്തിൽ എല്ലാ സാധ്യതകളും വിദ്ധത്തെ പരിശോദിച്ചു അന്വേഷണ സംഘം. മരിച്ച മൂന്നു പേരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്നത് സാത്താൻ സേവയെങ്കിൽ ആഭിചാര ക്രിയകൾക്ക് കാർമികത്വം വഹിച്ചത് നാലാമനായ ഒരാൾ എന്ന സംശയത്തിലുറപ്പിച്ചാണ് അന്വേഷണ സംഘം. സാത്താൻ സേവയുമായി ബന്ധപ്പെട്ടു നടക്കുന്ന കൊലപാതകങ്ങളിൽ കാർമ്മികത്വം വഹിക്കാൻ ഒരാൾ ഉണ്ടാകുമെന്നും ഇരകളാണ് മരിക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ ഇവർ മൂന്നു പേരും മരണത്തിനു കീഴടങ്ങിയിരിക്കുന്നതിനാൽ നാലാമതൊരാൾ ആഭിചാര ക്രിയകൾക്ക് കാർമികത്വം വഹിച്ചിട്ടുണ്ടാകാം എന്ന ശക്തമായ നിഗമനത്തിലാണ് പോലീസ്.