കോട്ടയത്ത് പ്രഷർ കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ.


കോട്ടയം: കോട്ടയത്ത് പ്രഷർ കുക്കറിന്റെ അടപ്പു കൊണ്ട് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ(26)നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞ ദിവസം രാവിലെ വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ പലതവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുടുംബ പ്രശനങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.  മണർകാട് സ്റ്റേഷൻ എസ്.എച്.ഓ അനൂപ് ജി, എസ്.ഐ സുരേഷ് കെ. ആർ, സി.പി.ഓ മാരായ ജയമോൻ, സുബിൻ പി ഷാജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.