കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. ജില്ലയിൽ മിക്കയിടങ്ങളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാനാകുന്നത്. കോട്ടയത്തെ വോട്ടെടുപ്പ് ഒരുക്കങ്ങൾ ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായി വി.വിഘ്‌നേശ്വരി വിലയിരുത്തി. ജില്ലയിലെ ബൂത്തുകളിൽ മോക് പോൾ നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പാലാ- 176 ,കടുത്തുരുത്തി-179 ,വൈക്കം-159 ,ഏറ്റുമാനൂർ-165 ,കോട്ടയം-171 ,പുതുപ്പള്ളി-182 ,പിറവം-166, ചങ്ങനാശേരി -172 ,കാഞ്ഞിരപ്പള്ളി -181,പൂഞ്ഞാർ-179 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം.