ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു.


കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ്  പരിസ്ഥിതി സൗഹൃദമായി നടത്താൻ ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട്  ശുചിത്വ മിഷൻ തയാറാക്കിയ ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പ്രകാശനം നിർവഹിച്ചു. തെരഞ്ഞടുപ്പിൽ നടപ്പാക്കേണ്ട ഹരിത പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനും ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാനും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംവിധാനം സജ്ജീകരിക്കാനും യോഗത്തിൽ തീരുമാനമായി. ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ് പങ്കെടുത്തു.