കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരിക്ക് മുന്പാകെയാണ് തോമസ് ചാഴികാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് ചാഴികാടനും ഇടതു നേതാക്കൾക്കുമൊപ്പം അണിനിരന്നത്. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എം പി, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കൾ തോമസ് ചാഴികാടനൊപ്പം ഉണ്ടായിരുന്നു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് പത്രിക സമർപ്പണത്തിനായി കോട്ടയത്ത് എത്തിയത്.