കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ കോട്ടയത്ത് കൊട്ടിക്കലാശം കളറാക്കി മുന്നണികൾ. പാട്ടും,ചെണ്ട മേളവും ബാന്റ് സെറ്റും ഒപ്പം ഡി ജിയും ഉൾപ്പടെ ആഘോഷ-ആവേശ തിമിർപ്പിലായിരുന്നു പ്രവർത്തകർ. കോട്ടയം ഇന്നലെ വൈകിട്ട് സാക്ഷ്യത്തെ വഹിച്ചത് ചെറു പൂരത്തിനാണ്. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജ്ജിന്റെയും എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റേയും എൻ ഡി എ സ്ഥാനാർഥി തുഷാർ വെളളാപ്പള്ളിയുടെയും റോഡ് ഷോ കോട്ടയം നഗരത്തിൽ എത്തിയപ്പോൾ ആവേശത്തിലായിരുന്നു മൂന്നു മുന്നണികളുടെയും പ്രവർത്തകർ. തോമസ് ചാഴികാടന്റെ റോഡ് ഷോ വടവാതൂരിൽ നിന്നുമാണ് ആരംഭിച്ചത്. മനോരമാ ജംക്ഷനിൽ നിന്നുമാണ് ഫ്രാൻസീസ് ജോർജ്ജിന്റെ റോഡ് ഷോ ആരംഭിച്ചത്. മൂന്നു മുന്നണികളുടെയും നേതാകകൊട്ടിക്കലാശത്തിൽ പങ്കെടുത്തു. എൻ ഡി എ തിരുനക്കര മൈതാനത്താണ് പാട്ടും മേളവും ഒപ്പം ഡി ജിയും സംഘടിപ്പിച്ചത്. തുഷാർ വെള്ളാപ്പള്ളിക്കൊപ്പം സജി മഞ്ഞക്കടമ്പിലും ഉണ്ടായിരുന്നു.