കോട്ടയത്ത് ഫ്രാൻസീസ് ജോർജ്ജിന് ആശ്വാസം! ഫ്രാൻസീസ് ജോർജ്ജിന്റെ 2 അപരന്മാരുടെ പത്രിക പത്രിക വരണാധികാരി തള്ളി.


കോട്ടയം; ലോക്സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരളാ കോൺഗ്രസ് സാരഥിയായ ഫ്രാൻസീസ് ജോർജ്ജിന് ആശ്വാസം. ഫ്രാൻസിസ് ജോർജിന് രണ്ട് അപരന്മാരാണ് കോട്ടത്തുണ്ടായിരുന്നത്. 2 പേരുടെയും പത്രികകൾ വരണാധികാരി തള്ളി. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് യുഡിഎഫ് പരാതി നൽകിയിരുന്നു. ഈ വാദം അംഗീകരിച്ചാണ് അപരന്മാരായ 2 പേരുടെ പത്രിക വരണാധികാരി തള്ളിയത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ കളപുരക്കൽ ഫ്രാൻസിസ് ജോർജ്ജ് തൃശൂർ അഞ്ചേരി സ്വദേശിയായ ഇളുവത്തിങ്കൽ ഫ്രാൻസിസ് ഇ.ജോർജ്ജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.