മേടമാസ-വിഷു പൂജ: ഭക്തജന തിരക്കിൽ എരുമേലിയും സന്നിധാനവും.


എരുമേലി: മേടമാസ-വിഷു പൂജയോടനുബന്ധിച്ചു ഭക്തജനത്തിരക്കിൽ ശബരിമലയും എരുമേലിയും. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഭക്തജനത്തിരക്ക് ഇന്നും തുടരുകയാണ്. നാളെ വിഷുക്കണി ദർശനത്തിനായി ഇന്ന് രാവിലെ മുതൽ കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയതോടെ എരുമേലിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെയും അവഗണിച്ചു തീർത്ഥാടകരുടെ വലിയ സംഘമാണ് എരുമേലിയിൽ ദർശനം നടത്തിയത്. ദർശനത്തിനു വെർച്വൽ ക്യു ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫയൽ ചിത്രം.