വൈക്കം ടി വി പുരത്ത് എഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു.


വൈക്കം: വൈക്കം ടി വി പുരത്ത് എഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു. വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായിരുന്ന ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) നെയാണ് ആന ചവിട്ടിക്കൊന്നത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുൻപാണ് അരവിന്ദ് തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായത്.