കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 10728 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 21 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8290 പേരും ഭിന്നശേഷിക്കാരായ 2438 പേരുമാണ് വോട്ട് ചെയ്തത്.