''ജനാധിപത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം'' കന്നി വോട്ട് രേഖപ്പെടുത്തി മീനാക്ഷി.


കോട്ടയം: മലയാള ചലച്ചിത്രതാരവും അവതാരകയുമായ കോട്ടയം സ്വദേശിനി മീനാക്ഷി അനൂപ് കന്നി വോട്ട് രേഖപ്പെടുത്തി. കോട്ടയം പാദുവ പട്യാലിമറ്റം എൽ‌പി സ്കൂളിലാണ് മീനാക്ഷി വോട്ടു ചെയ്തത്. ''ജനാധിപത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം'' എന്ന് മീനാക്ഷി പറഞ്ഞു.