കാഞ്ഞിരപ്പള്ളി: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കും കോട്ടയം ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടനും രാവിലെ തന്നെ വോട് രേഖപ്പെടുത്തി. തോമസ് ഐസക്ക് തിരുവനന്തപുരത്ത് ആണ് വോട്ട് രേഖപ്പെടുത്തിയത്. തോമസ് ചാഴിക്കാടന്‍ കോട്ടയം എസ് എച്ച് മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബസമേതം ആണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.