കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൂരംതൂക്ക് സ്വദേശിയായ പുത്തൻവീട്ടിൽ പി.ആർ രാജു (65)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന റെജിക്കും ഭാര്യ ഷിജിക്കും പരിക്കുണ്ട്.