പായിപ്പാട് 2500 താറാവുകൾ ചത്തു, പക്ഷിപ്പനിയെന്നു സംശയം, സാമ്പിളുകൾ ലാബിലേക്ക് അയച്ചു.


പായിപ്പാട്: പായിപ്പാട് താറാവ് കർഷകന്റെ 2500 താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് പക്ഷിപ്പനിയെന്നു സംശയം. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്‌യാകരി – കൈപ്പുഴാക്കൽ പാടശേഖരത്തിനു സമീപം താറാവ് കർഷകനായ ഔസേപ്പ് മാത്യുവിന്റെ 2500 താറാവുകളാണ് ചത്തത്. സംഭവത്തിൽ സാമ്പിളുകൾ ശേഖരിച്ചു ലാബിലേക്ക് അയച്ചിട്ടുണ്ട്. ചത്ത താറാവുകളെ ശാസ്ത്രീയമായി സംസ്കരിച്ചു. മൃഗസംരക്ഷണ വകുപ്പും റവന്യു വകുപ്പും ആരോഗ്യ വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. 18000 താറാവുകളെയാണ് ഇവിടെ വളർത്തിയിരുന്നത്. ബാക്കിയുള്ള താറാവുകൾ നിരീക്ഷണത്തിലാണ്.