മാൾട്ടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ നേഴ്സ് മരിച്ചു, കുഞ്ഞിന് ജന്മം നൽകിയത് 2 ആഴ്ച മുൻപ്, അശ്വതി യാത്ര


ഏറ്റുമാനൂർ: മാൾട്ടയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ നേഴ്സ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിനി തേവലിക്കൽ അശ്വതി രവി (34) ആണ് മാൾട്ട മാറ്റർഡേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 4 വർഷമായി കുടുംബത്തോടൊപ്പം മാൾട്ടയിലാണ്. 2 ആഴ്ച മുമ്പാണ് അശ്വതി രവി കുഞ്ഞിന് ജന്മം നൽകിയത്. അനിയൻമോൻ രാജു ആണ് ഭർത്താവ്. ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി അശ്വതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.