ഇനി 4 നാൾ, കോട്ടയത്തിന്റെ എം പി ആരെന്നറിയാനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു, വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.


കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമായി കോട്ടയത്തിന്റെ എം പി ആരെന്നറിയാൻ ഇനി 4 നാൾ മാത്രം. ജൂൺ 4 നാണു വോട്ടെണ്ണൽ. കോട്ടയത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

 

 നാട്ടകം ഗവ. കോളേജിലാണ്‌ വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണലിനായി 657 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 166 കൗണ്ടിങ് സൂപ്പർവൈസർമാർ, 325 കൗണ്ടിങ് അസിസ്റ്റന്റുമാർ, 166 മൈക്രോ ഒബ്സർവർമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ റിഹേഴ്‌സൽ ജൂൺ ഒന്നിന് നടത്തും. ജൂൺ നാലിന്‌ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ തുടങ്ങും.