പാലാ: ഹയർ സെക്കന്ററി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ മിടുമിടുക്കിയായി വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയും ഉരുളികുന്നം ഇളംതോട്ടത്തിൽ ശ്രീജിത്ത് എസ്.നായരുടേയും സന്യ ശ്രീജിത്തിന്റേയും മകളുമായ ശ്രേയ എസ്.നായർ. ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയാണ് ശ്രേയ അഭിമാന നേട്ടം സ്വന്തമാക്കിയത്. ഉരുളികുന്നം പൗരാവലിയുടെ ആഭിമുഖ്യത്തിൽ അനുമോദനവുമായി പാലാ എം എൽ എ മാണി സി കാപ്പനും എത്തിയിരുന്നു. എം.എൽ.എ.യുടെ മൊമന്റോയും ,ഉരുളികുന്നം പൗരാവലിയുടെ ഉപഹാരവും മാണി സി കാപ്പൻ ശ്രേയയ്ക്ക് നൽകി. സഹോദരൻ സുധീർത്ഥ് എലിക്കുളം എം.ജി.എം.യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.