തുടർച്ചയായി മൂന്നു മാസക്കാലയളവിൽ കൂടുതലായി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ഹാജരായില്ല, ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗത്തെ സംസ്ഥാന തിരഞ്ഞെടുപ്


കോട്ടയം: തുടർച്ചയായി മൂന്നു മാസക്കാലയളവിൽ കൂടുതലായി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ഹാജരാകാഞ്ഞതിനെ തുടർന്ന് ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗത്തെ  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം ശാലിനി മധുവിനെയാണ് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ എ.ഷാജഹാൻ അയോഗ്യയാക്കിയത്. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ആണ് ശാലിനി മധു. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 35 (1) (കെ) പ്രകാരം തുടർച്ചയായി മൂന്ന് മാസക്കാലയളവിൽ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലോ സ്റ്റാന്റിംഗ്  കമ്മിറ്റി യോഗത്തിലോ പങ്കെടുത്തില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പഞ്ചായത്തംഗമായി തുടരാൻ കഴിയില്ല. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അതത് പഞ്ചായത്ത് സെക്രട്ടറിമാർ സ്വീകരിച്ച നടപടിക്കെതിരെ അംഗത്വം പുനസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ നൽകിയ ഹർജ്ജികൾ തള്ളിക്കൊണ്ടും സെക്രട്ടറിമാരുടെ നടപടി ശരിവച്ചുകൊണ്ടുമാണ് കമ്മീഷന്റെ ഉത്തരവ്.