വേനൽ മഴയിൽ കോളടിച്ചു കോട്ടയം! സംസ്ഥാനത്ത് വേനൽ മഴക്കണക്കിൽ മുന്നിൽ കോട്ടയം.


കോട്ടയം: സംസ്ഥാനത്ത് വേനൽ മഴക്കണക്കിൽ മുന്നിൽ കോട്ടയം. സംസ്ഥാനത്ത് വേനൽമഴ സാധാരണ അളവിൽ ലഭിച്ച ഏക ജില്ലയാണ് കോട്ടയം. മാർച്ച് മാസം മുതൽ മെയ് രണ്ടാം വാരം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇത്. മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ ഒപ്പം തന്നെ കോട്ടയത്തിനു മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളായി ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത്തവണ 18 ശതമാനം മാത്രമാണ് ജില്ലയിൽ വേനൽ മഴയുടെ അളവിൽ കുറവ് വന്നത്. കൂടുതൽ മഴ ലഭിച്ചതോടെ കാർഷിക മേഖലയും കർഷകരും ആശ്വാസത്തിലാണ്‌.