കോട്ടയത്ത് എം സി റോഡിൽ കെ എസ് ആർ ടി സി ബസ്സിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു.


കോട്ടയം: കോട്ടയത്ത് എം സി റോഡിൽ കെ എസ് ആർ ടി സി ബസ്സിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ അബ്‌ദുൾ ലത്തീഫിന്റെ മകൾ അഡ്വ. ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. എംസി റോഡിൽ പള്ളത്ത് ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം ഫർഹാനയുടെ സ്കൂട്ടറിൽ തട്ടി മറിയുകയായിരുന്നു. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫർഹാനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാലായിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു.