മണിമല: മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. കോത്തലപ്പടി മലമ്പാറ സ്വദേശി ബിജുവിന്റെ മകൻ ബിജി (24)യാണ് മൂലേപ്ളാവ് ഞള്ളിയിൽ പടിയിലെ കയത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായത്. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടരയോടയാണ് സംഭവം. വെൽഡിംഗ് തൊഴിലാളിയായ ബിജി ചൂണ്ടയിടാനായിയെത്തിയതായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമെർജെൻസിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകി അവസാനിപ്പിച്ച തിരച്ചിൽ വെള്ളിയാഴ്ച രാവിലെ തുടരും.