പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അന്നാ റോയി.


ഈരാറ്റുപേട്ട: പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അന്നാ റോയി. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് (കമ്പ്യൂട്ടർ സയൻസ്) വിഭാഗം വിദ്യാർഥിനിയായ അന്നാ റോയി 1200 ൽ 1200 മാർക്കും നേടി. രണ്ടു വർഷവും ഗ്രേസ് മാർക്കില്ലാതെ മുഴുവൻ മാർക്കും നേടുന്ന ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിനിയാണ് അന്നാ. പൂഞ്ഞാർ തറപ്പേൽ വീട്ടിൽ ജോർജിന്റെയും ഡെയ്സി ജോർജിന്റെയും മകളാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ റോയിയാണ് സഹോദരി. സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായ ടി ടി വർഗീസ്ൻറെ കൊച്ചുമകൾ ആണ്.