പാലാ: പാലായിൽ ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി 51കാരൻ മുങ്ങി മരിച്ചു. കരൂർ ഉറുമ്പിൽ രാജു (51) ആണ് മരിച്ചത്. പാലാ പയപ്പാറിൽ ചെക്ക്‌ഡാം തുറന്നു വിടാൻ ശ്രമിക്കുന്നതിനിടെ കൈകൾ പാലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പയപ്പാറിലുള്ള നടപ്പാതയോടു ചേർന്ന ചെക്ക്ഡാമിന്റെ പലകകൾ സുഹൃത്തുക്കൾക്കൊപ്പം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.