ചങ്ങനാശ്ശേരി: ബെംഗളൂരുവിൽ ലോറിയുടെ പിന്നിൽ ബൈക്കിടിച്ചു ചങ്ങനാശ്ശേരി സ്വദേശിയായ നഴ്‌സിങ് വിദ്യാർഥി മരിച്ചു. ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകൻ ആൽബി ജോസഫാണ് (20)മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിൽ നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചതാണെന്നാണ് ലഭ്യമായ വിവരം. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയായിരുന്നു ആൽബി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കൂത്രപ്പള്ളി സെന്റ്.മേരീസ് പല്ല് സെമിത്തേരിയിൽ. ജിഷ ലിജോയ് ആണ് മാതാവ്. സഹോദരി: അലീന ട്രീസ ജോസഫ്.