ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും.


ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറക്കും. ദർശനത്തിന് എത്തുന്ന തീർത്ഥാടകർ വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. തീർഥാടകരുടെ ചെറിയ വാഹനങ്ങൾക്ക് പമ്പ ഹിൽടോപ്പ്, ചക്കുപാലം 2 എന്നിവിടങ്ങളിൽ ഹൈക്കോടതി താൽക്കാലിക പാർക്കിങ് അനുവദിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിന പൂജകൾ പൂർത്തിയാക്കി 19 നു രാത്രി 10 ന് തിരുനട അടയ്ക്കും. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ 50 ബസുകളും, പത്തനംതിട്ടയിൽ പതിനഞ്ചും, കുമളിയിൽ അഞ്ചും ബസുകൾ സ്‌പെഷ്യൽ സർവീസായി അനുവദിച്ചിട്ടുണ്ട്.