എരുമേലി മുക്കൂട്ടുതറയിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു പിൻസീറ്റ് യാത്രികനായ മണിമല സ്വദേശിക്ക് ദാരുണാന്ത്യം.


എരുമേലി: എരുമേലി മുക്കൂട്ടുതറയിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു പിൻസീറ്റ് യാത്രികനായ മണിമല സ്വദേശിക്ക് ദാരുണാന്ത്യം. മണിമല സ്വദേശി തുണ്ടത്തിൽ ചാക്കോച്ചൻ ആണ് മരിച്ചത്. ഇന്ന് രാവിലെ എരുമേലി മുക്കൂട്ടുതറ പാണപിലാവിൽ ആയിരുന്നു അപകടം. ഇടറോഡിൽ നിന്നും കയറി വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ തിട്ടയിലിടിച്ചു മറിയുകയായിരുന്നു. പിൻസീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്ന ചാക്കോച്ചൻ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. മണിമലയിൽ നിന്നും പാമ്പാവാലിയിലെ പണി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും. അപകടം നടന്നയുടനെ തന്നെ ചാക്കൊച്ചനെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.