കോട്ടയം: കൺസ്യൂമർഫെഡ് കോട്ടയം സ്റ്റുഡൻ്റ്സ് മാർക്കറ്റ് ജില്ലാതല ഉദ്ഘാടനം കോട്ടയം ഗാന്ധിസ്വകയറിൽ വെച്ച് ജില്ലാ ഡയറക്ടർ പ്രമോദ് ചന്ദ്രന്റെ അധ്യക്ഷതയിൽ ജോയിൻ്റ് രജിസ്ട്രാർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് കുറഞ്ഞ വിലയിൽ പഠനോപകരണങ്ങള് ലഭ്യമാക്കുകയാണ് കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്ക്കറ്റിലൂടെ ലക്ഷ്യമിടുന്നത്. 20 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭ്യമാകും. കണ്സ്യൂമര് ഫെഡിന്റെ ഉടമസ്ഥതയിലുള്ള ത്രിവേണി സൂപ്പര് മാര്ക്കറ്റുകള്, സഹകരണ സംഘങ്ങള് നടത്തുന്ന മാര്ക്കറ്റുകള് എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് മാര്ക്കറ്റുകള് പ്രവര്ത്തിക്കുന്നത്.