പൊൻകുന്നം: പൊൻകുന്നത്ത് വളവിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. മണിമല വെള്ളാവൂർ വില്യാനി മരോട്ടിക്കൽ സുരേഷ്-പൊന്നമ്മ ദമ്പതികളുടെ മകൻ ലിനു വി സുരേഷ്(20) ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ പാതയിൽ മണിമല-പൊൻകുന്നം റോഡിൽ ചെറുവള്ളി അമ്പലത്തിനു സമീപമാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ലിനു സഞ്ചരിച്ച ബൈക്ക് വളവിൽ നിയന്ത്രണംവിട്ട് കോൺക്രീറ്റ് തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. സംസ്കാരം ഇന്ന് തണ്ണിപ്പാറ സീയോൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ. സനു, ബിനു എന്നിവർ സഹോദരങ്ങളാണ്.
പൊൻകുന്നത്ത് വളവിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.