കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എ എസ് ഐയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വെസ്റ്റ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് സ്വദേശി കീഴാട്ട് കാലായിൽ കെ രാജേഷ് (53)നെയാണ് കാണ്മാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
നൈറ് ഡ്യുട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ 14 നായിരുന്നു ഡ്യുട്ടി ഉണ്ടായിരുന്നത്. ഇന്നലെയും വീട്ടിൽ എത്താതിരുന്നത്തോടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.