ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം, അപകടം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. മേലുകാവുമറ്റം ഒറ്റപ്ലാക്കൽ ജോബിൻ ആണ് മരിച്ചത്.

 

 കാഞ്ഞിരം കവല പാക്കാപ്പുള്ളി വളവിന് താഴെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൻ്റെ മുൻചകങ്ങൾക്കടിയിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.