കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു.


കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. കൊല്ലാട് കൊല്ലംകവല സ്വദേശി പള്ളിക്കുന്നേൽ വീട്ടിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷാ(18)ആണ്‌ മരിച്ചത്.

 

 നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. സച്ചിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

 

 റോഡിൽ വീണു കിടന്ന ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ സുഹൃത്തിനു ഗുരുതര പരിക്കുണ്ട്.