ചങ്ങനാശ്ശേരി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയും.
ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപിന്റെയും ദീപയുടെയും മകൻ ശ്രീഹരി പി. (27) ആണ് കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പിതാവ് കുവൈത്തിൽ ജോലി ചെയ്യുകയാണ്.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ നാലിനാണ് ഇദ്ദേഹം ജോലിക്കായി കുവൈത്തിൽ എത്തിയത്. അപകടത്തിൽ കോട്ടയം ജില്ലക്കാരായ രണ്ട് പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.