കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിലെത്തി ജനങ്ങളിൽ നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടർ വി. വിഗ്നേശ്വരി.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും 20 പരാതികളാണ് കളക്ടർക്കു ലഭിച്ചത്. ബൈപ്പാസ് നിർമാണം, വഴി, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, അംഗൻവാടി ടീച്ചർമാരുടെ ശമ്പളം, അംഗൻവാടിക്കായി സ്ഥലമേറ്റെടുത്ത സ്ഥലം തിരികെ നൽകണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതിയാണ് കളക്ടർക്കു നൽകിയത്.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. പ്രദീപ് എന്നിവർ അദാലത്തിൽ സന്നിഹിതരായിരുന്നു.