കോട്ടയം: കനത്തമഴയെ തുടർന്ന് കോട്ടയം ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 155 കുടുംബങ്ങളിലെ 501 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്.
189 പുരുഷൻമാരും 217 സ്ത്രീകളും 92 കുട്ടികളും ആണ് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നത്. കോട്ടയം താലൂക്കിൽ 29, ചങ്ങനാശേരി 1, കാഞ്ഞിരപ്പളളി 1, എന്നിങ്ങനെയാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.
file photo