ചിങ്ങവനം: ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും. കഴിഞ്ഞ ദിവസമാണ് സംഭവം.
പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ബോസ്കോ, സുധീഷ് എന്നിവരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സസ്‌പെൻഡ് ചെയ്തു. സുധീഷ് സ്ഥിരമായി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ബോസ്കോ സ്റ്റേഷൻ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്താണ് സംഭവങ്ങളുടെ തുടക്കം.
തുടർന്ന് ഇരുവരുടെയും തർക്കം മൂക്കുകയും കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു. മറ്റു പോലീസുകാർ ഓടിയെത്തി ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിൽ ബോസ്കോയുടെ തലയ്ക്കു പരുക്കേറ്റു.