കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ സപ്ലൈ സുഗമമാക്കാൻ നടപടി സ്വീകരിക്കും, കോട്ടയം മെഡിക്കൽ കോളജ്‌ മികവിന്‍റെ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ സപ്ലൈ സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമസഭയിൽ ചോദ്യോത്തര വേളയിൽ കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആരോഗ്യ മന്ത്രി.

 

 കോട്ടയം മെഡിക്കൽ കോളജ്‌ മികവിന്‍റെ കേന്ദ്രമാണ്. 2023 ൽ രാജ്യത്തേറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്നതിനുള്ള ദേശീയപുരസ്കാരം കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ഉൾപ്പെടെ രോഗികൾക്ക് വീട്ടിലെത്താൻ പോക്കറ്റിൽ നിന്നും പൈസയെടുത്ത് നൽകുന്ന ഡോക്‌ടർമാരുള്ള ആരോഗ്യ സംവിധാനമാണ് നമ്മുടെ നാട്ടിലുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സ്റ്റാഫ്‌ പാറ്റേൺ ഘട്ടം ഘട്ടമായി പരിഷ്‌കരിക്കുമെന്നും എച്ച്‌ഡിസി, എച്ച്‌ഡിഎസ്, പിഎസ്‌സി, യുപിഎസ്‌സി എന്നിവയിലൂടെയാണ് ഡോക്‌ടർമാരെ തെരഞ്ഞെടുക്കുകയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.