കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്ഐ മടങ്ങിയെത്തി. അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷ് (53)ആണ് ഇന്ന് രാവിലെ മടങ്ങിയെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി രാജേഷിനെ വീട്ടിലേക്ക് കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തെത്തുടർന്നാണ് മാറി നിന്നത് എന്ന് മൊഴി നൽകിയതായാണ് വിവരം.