75 ന്റെ നിറവിൽ യുവത്വത്തിന്റെ ചുറുചുറുക്കോടെ നമ്മുടെ കോട്ടയം, അഭിമാനമായി നമ്മുടെ കോട്ടയം!


കോട്ടയം: കോട്ടയം ജില്ല രൂപീകരിച്ചിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകുമ്പോൾ അഭിമാനമായി മാറുകയാണ് നമ്മുടെ കോട്ടയം. ഓരോ കോട്ടയംകാർക്കും അഭിമാനിക്കാനേറെ നൽകിയാണ് നമ്മുടെ കോട്ടയം 75 ൽ എത്തി നിൽക്കുന്നത്. 75 ന്റെ നിറവിൽ യുവത്വത്തിന്റെ ചുറുചുറുക്കോടെയാണ് നമ്മുടെ കോട്ടയം തലയുയർത്തി നിൽക്കുന്നത്.

 

 കേരളം രൂപംകൊണ്ടപ്പോൾ ഉണ്ടായിരുന്ന 5 ജില്ലകളിൽ ഒന്നായിരുന്നു നമ്മുടെ കോട്ടയം. 1813 ൽ സ്ഥാപിക്കപ്പെട്ട ഞങ്ങളുടെ കോട്ടയം പഴയ സെമിനാരിയാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. 1821 ൽ ബെഞ്ചമിൻ ബെയ് ലി നമ്മുടെ കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ് പ്രസ് ആണ് കേരളത്തിലെ ആദ്യത്തെ അച്ചടിശാല. ആദ്യത്തെ മലയാളം നിഘണ്ടുവും ആദ്യത്തെ മലയാളം ഇംഗ്ലീഷ് നിഘണ്ടുവും പ്രസിദ്ധീകരിച്ചത് നമ്മുടെ കോട്ടയത്തുനിന്നുമാണ്. 1887 ൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മലയാള പത്രമായ നസ്രാണി ദീപിക ഇന്നത്തെ ദീപിക പ്രസിദ്ധീകരിച്ചതും നമ്മുടെ കോട്ടയത്ത് നിന്നുമാണ്. നമ്മുടെ കോട്ടയത്ത് നിന്നുമാണ് ആദ്യത്തെ മലയാളം ബൈബിൾ പ്രസിദ്ധീകരിക്കുന്നത്. ആദ്യത്തെ സമ്പൂർണ്ണ വിശ്വവിജ്ഞാനകോശവും വെട്ടം മാണിയുടെ പുരാണിക്ക് എൻസൈക്ളോപ്പീഡിയയും പ്രസിദ്ധീകരിച്ചത് നമ്മുടെ കോട്ടയത്ത് നിന്നുമാണ്. അക്ഷരങ്ങളോടുള്ള സ്‌നേഹം മുൻനിർത്തി നമ്മുടെ നഗരം മാത്രമാണ് അക്ഷരനഗരി എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി 100 ശതമാനം സാക്ഷരത കൈവരിച്ച നഗരം നമ്മുടെ കോട്ടയമാണ്. കേരളത്തിൽ ശുദ്ധ മലയാള ഭാഷ അച്ചടി ഭാഷ സംസാരിക്കുന്നതും നമ്മൾ കോട്ടയംകാർ മാത്രമാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ കലാലയമായ സി.എം.എസ് കോളേജ് സ്ഥാപിച്ചതും നമ്മുടെ കോട്ടയത്താണ്. മലയാളമനോരമ,ദീപിക,മംഗളം എന്നീ പ്രമുഖ പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും നമ്മുടെ കോട്ടയത്താണ്. ഡി.സി ബുക്ക്സ്,നാഷണൽ പബ്ലിക്കേഷൻസ്, വി പബ്ലിക്കേഷൻസ്,ലേബർ ഇന്ത്യ എന്നിവയുടെ ആസ്ഥാനവും നമ്മുടെ കോട്ടയത്താണ്. മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് നമ്മുടെ കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം നമ്മുടെ കോട്ടയത്താണ് നാട്ടകത്ത്. പ്രകൃതിദത്തമായ റബ്ബർ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് നമ്മുടെ കോട്ടയത്തു മാത്രമാണ്. രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണന്റെ നാടും നമ്മുടെ കോട്ടയത്താണ്. വൈക്കം മുഹമ്മദ് ബഷീർ, മുട്ടത്തുവർക്കി,പാലാ നാരായണൻ നായർ,മന്നത്ത് പദമനാഭൻ, അരുന്ധതി റോയ് എന്നിവരുടെ ജന്മ നാടും നമ്മുടെ കോട്ടയത്താണ്. രാജ്യത്തെ ഏറ്റവും വലിയ ചുമർചിത്ര നഗരി നമ്മുടെ കോട്ടയമാണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ മുൻനിരയിൽ സ്ഥാനം പിടിച്ച ജില്ലയാണ് നമ്മുടെ കോട്ടയം. വാഗമൺ,ഇലവീഴാപ്പൂഞ്ചിറ എന്നീ സാഹസിക വിനോദ പ്രദേശങ്ങൾ നമ്മുടെ കോട്ടയത്തിനു സ്വന്തമാണ്. ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം അംഗീകാരം ലഭിച്ചത് നമ്മുടെ കോട്ടയത്തെ കുമാരകത്തിനാണ്. വൈക്കം സത്യാഗ്രഹം, നിവർത്തനപ്രക്ഷോഭം എന്നീ നവോത്ഥാന സമരങ്ങൾ നടന്നത് നമ്മുടെ കോട്ടയത്താണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഗോള ആസ്ഥാനമായ കാതോലിക്കേറ്റ് ഓഫീസും അരമനയും നമ്മുടെ കോട്ടയത്താണ്‌. വിശുദ്ധ അൽഫോൻസാമ്മ, ചാവറ കുരിയാക്കോസ് ഏലിയാസ് അച്ഛൻ എന്നിവരും നമ്മുടെ കോട്ടയത്തുകാരാണ്. MRF ,TESAL CHEMICALS ,COCHIN CEMENTS ,HINDUSTHAN NEWS PRINT LIMITED എന്നിവയാണ് നമ്മുടെ ജില്ലയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾ. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ക്ഷേത്രം നമ്മുടെ കോട്ടയത്താണ്. ഹിന്ദു മുസ്ലിം സാഹോദര്യത്തിന്റെ ഒരേയൊരു തെളിവായ എരുമേലിയും നമ്മുടെ കോട്ടയത്താണ്. മണർകാട് പള്ളി,വൈക്കം മഹാദേവ ക്ഷേത്രം, തിരുനക്കര അമ്പലം, അക്കരപ്പള്ളി അരുവിത്തുറപ്പള്ളി, കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, CSI കത്തിഡ്രൽ പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇവയെല്ലാം നമ്മുടെ കോട്ടയത്താണ്. ആരോഗ്യ മേഖലയുടെ അഭിമാനമായി മാറിയ കോട്ടയം മെഡിക്കൽ കോളേജ് ഓരോ കോട്ടയംകാരുടെയും അഭിമാനമാണ്. 

ഇനിയുമുണ്ടേറെ ഞങ്ങളുടെ കോട്ടയം ഞങ്ങൾക്ക് അഭിമാനമെന്നു പറയാനുള്ള കാരണം.... 

1924-ൽ കോട്ടയം നഗരസഭ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. റബർ ബോർഡ് ആസ്ഥാനം, എം ജി സർവ്വകലാശാല എന്നിവയും കോട്ടയത്താണ്. വലവൂർ ഐ ഐ ടി, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും കോട്ടയത്താണ്. മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രിമാരായ പി കെ വാസുദേവൻനായർ, ഉമ്മൻചാണ്ടി എന്നിവരും കെ എം മാണിയും കോട്ടയംകാരാണ്. മമ്മൂട്ടി, മിസ് കുമാരി, ജയരാജ്, ജോൺ എബ്രഹാം എന്നിവരുടെ ജന്മനാടും നമ്മുടെ കോട്ടയമാണ്. തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി, ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്. 5 താലൂക്കുകളിലായി 100 വില്ലേജുകൾ ആണ് കോട്ടയത്ത്. 6 നഗരസഭകളാണ് ജില്ലയിലുള്ളത്. ബ്ലോക്കുകൾ 11, പഞ്ചായത്തുകൾ 71.