സ്വപ്നം പ്രതീക്ഷയ്ക്ക് വഴിമാറുന്നു, ഒരു 'കുഞ്ഞ്' വലിയ സ്വപ്നം സഫലമാകുന്നു നിയോവിറ്റയിലൂടെ!

ഒരു കുഞ്ഞെന്ന സ്വപ്നത്തിനായി കാത്തിരിക്കുന്ന ദമ്പതികൾക്ക് ഇനി പലയിടങ്ങൾ കയറിയിറങ്ങി നടക്കേണ്ട, ഒരു 'കുഞ്ഞ്' വലിയ സ്വപ്നം സഫലമാകുന്നു കൊല്ലം നിയോവിറ്റയിലൂടെ. കൊല്ലം ജില്ലയിൽ ആദ്യമായി വന്ധ്യതാ ചികിത്സയ്ക്ക് മാത്രമായൊരു ആശുപത്രിയാണ് നിയോവിറ്റ. സീനിയർ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ.അഞ്ചു മാധവൻ, സീനിയർ എംബ്രിയോളജിസ്റ്റ് ഡോ.ആന്റണി ടോബിൻ തോമസ് എന്നിവരാണ് നിയോവിറ്റയുടെ നേതൃനിരയിലുള്ളത്. കൃത്യമായ നിർണ്ണയത്തിലൂടെ വന്ധ്യതയെ ചെറുക്കാമെന്നു ഇരുവരും പറയുന്നു. ഒരു കുഞ്ഞിക്കാൽ കാണാതെ വിഷമിച്ചിരുന്ന ദമ്പതികൾക്ക് കൃത്യമായ കൗൺസലിംഗ് നൽകി ആവശ്യമായ പരിശോധനകളിലൂടെ കാരണങ്ങൾ കണ്ടെത്തിയാണ് നിയോവിറ്റയിൽ ചികിത്സ ആരംഭിക്കുന്നത്. പ്രവർത്തനം ആരംഭിച്ചു ചുരുങ്ങിയ കാലയളവിൽ തന്നെ വന്ധ്യതാ ചികിത്സാ മേഖലയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത വിജയ ശതമാനം കരസ്ഥമാക്കിയിരിക്കുകയാണ് നിയോവിറ്റ ഫെർട്ടിലിറ്റി സെന്റർ. ആദ്യമായി എത്തുന്നവർക്ക് കൺസൾട്ടേഷൻ, കൗൺസിലിംഗ്, സ്ത്രീകൾക്കുള്ള സ്കാനിങ്, ബീജ പരിശോധന, ഡയറ്റ് പ്ലാൻ തുടങ്ങിയ സേവനങ്ങൾ നിയോവിറ്റയിൽ സൗജന്യമാണ്. വന്ധ്യതയുടെ ശരിയായ കാരണം കണ്ടു പിടിച്ചു ആവശ്യം ഉള്ള ചികില്‍സ മാത്രം ചെയ്യുന്നതാണ് തങ്ങൾക്കരികിലെത്തുവർക്ക് വേഗത്തിൽ റിസൾട്ട് കിട്ടുന്നതെന്ന് സീനിയർ എംബ്രിയോളജിസ്റ്റ് ഡോ.ആന്റണി ടോബിൻ തോമസ് പറയുന്നു. 

ഡോ.അഞ്ചു മാധവൻ

നിയോവിറ്റ ഫെർട്ടിലിറ്റി സെന്ററിലെ സീനിയർ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റും. ആലപ്പുഴയിലെ ടിഡി മെഡിക്കൽ കോളേജിൽ നിന്ന് പ്രാഥമിക മെഡിക്കൽ വിദ്യാഭ്യാസവും കോട്ടയത്തെ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ ഡോ.അഞ്ചു മാധവൻ ഒരു ജനറൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത ശേഷം, ന്യൂ ഡൽഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് റീപ്രൊഡക്ടീവ് മെഡിസിനിൽ തുടർ പരിശീലനം നടത്തി. 



ഡൽഹിയിൽ ഡോ. നളിനി മഹാജൻ, ഡോ. ആർ.കെ. ശർമ്മ തുടങ്ങിയ ഈ രംഗത്തെ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു. 2019 ജനുവരി മുതൽ റീപ്രൊഡക്ടീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നു. ഗൈനക്കോളജിയിൽ 15 വർഷത്തെ പ്രവർത്തന പരിചയവും 7 വർഷത്തെ വന്ധ്യത ചികിത്സയിലുള്ള പ്രവർത്തന പരിചയവും ഒരു കുഞ്ഞെന്ന നിരവധി ദമ്പതികളുടെ സ്വപ്‌നങ്ങൾ സഫലമാക്കാൻ സഹായിക്കുന്നു. 

ഡോ.ആൻ്റണി ടോബിൻ തോമസ്

നിയോവിറ്റ ഫെർട്ടിലിറ്റി സെന്ററിലെ സീനിയർ എംബ്രിയോളജിസ്റ്റ്. മെഡിക്കൽ മേഖലയിൽ 13 വർഷത്തെ പ്രവർത്തന പരിചയവും എംബ്രിയോളജി മേഖലയിൽ 9 വർഷത്തെ വിദഗ്ധ പ്രവർത്തന പരിചയവും. ഡോ സതീഷ് അഡിഗ, ഡോ ഗുരുപ്രസാദ് കൽത്തൂർ, ഡോ പ്രതാപ് കുമാർ എന്നിവരുടെ കീഴിൽ മണിപ്പാൽ സർവകലാശാലയിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് ക്ലിനിക്കൽ എംബ്രിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 



ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് നേപ്പിൾസിൽ നിന്നും ഇൻ്റേൺഷിപ്പിനിടെ പ്രൊഫസർ റിക്കാർഡോ തലേവിയുടെ കീഴിൽ എംബ്രിയോളജി ആൻഡ് ഒവേറിയൻ ടിഷ്യു വിട്രിഫിക്കേഷൻ പ്രോസസുകളിൽ പ്രത്യേക പരിശീലനം നേടി. ചെന്നൈ നോവ IVI ഫെർട്ടിലിറ്റി ഹോസ്പിറ്റലിൽ ഷോർട്ട് ഇൻ്റേൺഷിപ്പും നേടി. കഴിഞ്ഞ 7 വർഷമായി ഇന്ത്യ, സൗത്ത് അമേരിക്ക, യുകെ എന്നിവിടങ്ങളിലെ കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ മുഴുവൻ സമയ ക്ലിനിക്കൽ എംബ്രിയോളജിസ്റ്റായി പ്രവർത്തിച്ച പരിചയമുണ്ട്. ആരോഗ്യ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളും പദവികളും വിലയിരുത്തി ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വേൾഡ് പീസ് ഓഫ് യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി എംബ്രിയോളജിയിൽ ഹോണറേറി ഡോക്ടറേറ്റ് നൽകി ആദരിച്ചു. 













അമേരിക്ക ആസ്ഥാനമായുള്ള വേൾഡ് ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ കമ്മീഷന്റെ നാഷണൽ മെമ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് താരം ദിയ മിർസ, റിട്ടയേർഡ് ഇന്ത്യൻ ആർമി ഓഫീസർ പരംവീർ ചക്ര ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ്, ലോക്സഭാ എം പി മനോജ് തിവാരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

''സാമ്പത്തിക ബാധ്യത ഇല്ലാതെ ഐ വി എഫ് ചികില്‍സ ചെയ്യാനുള്ള സംവിധാനവും നിയോവിറ്റ ഒരുക്കുന്നുണ്ട്. വന്ധ്യതാ ചികിത്സക്ക് ആവശ്യമായ എല്ലാ തുകയും പലിശ ഇല്ലാതെ തവണ വ്യവസ്ഥയില്‍ അടയ്ക്കാന്‍ സൗകര്യം ലഭ്യമാണ്. സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയാത്ത ദമ്പതികളെ സഹായിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഫെർട്ടിലിറ്റി ട്രീറ്റ്‌മെൻ്റ് സെൻ്ററായി മാറുക എന്ന ലക്ഷ്യത്തോടെയാണ് നിയോവിറ്റ പ്രവർത്തിക്കുന്നത്.''

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്റർ 2022 നവംബറിൽ ആണ് പ്രവർത്തനം ആരംഭിച്ചത്. ആധുനിക ചികിത്സാ സംവിധാനങ്ങളും ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളും നിയോവിറ്റയിൽ ലഭ്യമാകുന്നു. ഒരു കുഞ്ഞെന്ന നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യപടി എടുക്കാനും നിങ്ങൾക്കുള്ള ഐ വി എഫ് സാധ്യതകളെ കുറിച്ച് കൂടുതൽ അറിയാനുമായി ബന്ധപ്പെടുക.

KMC 32/2463, 205, 

First Floor

A. R. Arcade, 

Ayathil, Kallumthazham P. O., 

Kollam – 691021 

For Booking:

+91 9567832358

+91 9400232358 

General Enquiries:

+91 8089957682