ജില്ലയിൽ രാത്രി പെയ്തത് അതിശക്തമായ മഴ, ഏറ്റുമാനൂർ–പൂഞ്ഞാർ ഹൈവേയിൽ വിവിധയിടങ്ങളിലും ഏറ്റുമാനൂർ നഗരത്തിലും വെള്ളക്കെട്ട്.


ഏറ്റുമാനൂർ: വെള്ളിയാഴ്ച വൈകിട്ട് മുതൽ ആരംഭിച്ച അതിശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിലും ഏറ്റുമാനൂർ–പൂഞ്ഞാർ ഹൈവേയിൽ വിവിധയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. വൈകിട്ട് ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ഏറ്റുമാനൂരിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.

 

 ഏറ്റുമാനൂർ–പൂഞ്ഞാർ ഹൈവേയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പേരൂർക്കവല, തവളക്കുഴി, വടക്കേനട, പാറേകണ്ടം, കാണക്കാരി, കോണിക്കൽ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മേഖലയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. പുന്നത്തുറ, കിസ്മത്ത് പടി, പേരൂർ കവല എന്നിവിടങ്ങളിൽ നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി. ഏറ്റുമാനൂർ–പൂഞ്ഞാർ ഹൈവേയിൽ പുന്നത്തുറ കവല, കിസ്മത്ത് പടി, കട്ടച്ചിറ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.