ശബരിമല: മിഥുനമാസ ദർശനത്തിനായി ശബരിമലയിൽ ഭക്തജനത്തിരക്ക്. എരുമേലിയിലെ ശബരിമലയിലും കഴിഞ്ഞ ദിവസങ്ങളായി ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
തീർഥാടകരുടെ ചെറിയ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസ്സുകളും നിലയ്ക്കൽ-പമ്പ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. ശബരിമലയിൽ ഇന്ന് ലക്ഷാർച്ചന നടക്കും.
തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. മിഥുനമാസ പൂജകൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി 10 നു നട അടയ്ക്കും.